നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി നടൻ ടൊവീനോ തോമസ്. ഇരിങ്ങാലക്കുടയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൊവീനോ.
അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നുള്ളതാണ് പ്രധാന കാര്യം. കുറ്റവാളികൾക്ക് ശിക്ഷയും ലഭിക്കണം. നമ്മളാരും ഈ കേസിന്റെ കേസ് ഫയൽ വായിക്കുകയോ കൃത്യം നേരിട്ട് കാണുകയോ ചെയ്തിട്ടില്ല.
അപ്പോൾ കോടതിയെ വിശ്വസിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടാകുമോ എന്ന് ഞാനും കാത്തിരിക്കുകയാണ്. തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. പറഞ്ഞത് അതുപോലെ കാണിക്കണമെന്നും മുക്കും മൂലയും മുറിച്ചിട്ട് വാർത്തയിൽ കാണിക്കരുതെന്നും ടൊവീനോ പറഞ്ഞു.